26 Monday
January 2026
2026 January 26
1447 Chabân 7

അബ്ദുല്‍മജീദ് ഏഴര

ശംസുദ്ദീന്‍ പാലക്കോട്‌


കണ്ണൂര്‍: ഏഴര ശാഖ കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രവര്‍ത്തക സമിതി അംഗവും സലഫി മസ്ജിദ് ഭാരവാഹിയുമായിരുന്ന അബ്ദുല്‍മജീദ് നിര്യാതനായി. വിനയവും ശാന്തതയും ആദര്‍ശ പ്രതിബദ്ധതയും പള്ളിയുമായുള്ള നിരന്തര സമ്പര്‍ക്കവും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു. ആന്ധ്രയിലെ കര്‍ണൂരില്‍ ജോലി ചെയ്തു വരുകയായിരുന്ന അദ്ദേഹം ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന വഴി ജൂലൈ 24ന് പുലര്‍ച്ചെ ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. അല്ലാഹുവേ, പരേതന്റെ പരലോകം നന്നാക്കിക്കൊടുക്കുകയും കുടുംബത്തിന് സമാധാനം നല്‍കുകയും ചെയ്യേണമേ (ആമീന്‍).

Back to Top