14 Monday
July 2025
2025 July 14
1447 Mouharrem 18

അന്വേഷണം

അബ്ദുള്ള പേരാമ്പ്ര


ദൈവത്തെ
അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍.
ഞാന്‍ പോകാത്ത കുന്നുകളോ,
കയറാത്ത കാടുകളോ,
മുറിച്ചു നീന്താത്ത പുഴകളോ
അലഞ്ഞുതിരിയാത്ത സമതലങ്ങളോ
ഉണ്ടായിരുന്നില്ല.
എവിടേയും
ദൈവത്തെ എനിക്ക്
കാണാന്‍ കഴിഞ്ഞില്ല.

ഒടുവിലായെത്തിയത്
ഈ മരുഭൂമിയിലാണ്.
ക്ഷീണിച്ചും ദാഹിച്ചും
ഞാനൊരു മരത്തിനു കീഴെ
ആകാശം നോക്കി കിടന്നു !
‘ എവിടെയാണ് ദൈവം?’
ഞാന്‍ മരത്തിനോട് ചോദിച്ചു.
പൊടുന്നനെ,
ആ മരമാകെ പൂത്തുലഞ്ഞു
മരത്തില്‍ നിന്നും
നിറയെ പൂക്കള്‍ കൊഴിയാന്‍ തുടങ്ങി.
ദൈവമേ,
എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.

Back to Top