1 Friday
May 2026
2026 May 1
1447 Dhoul-Qida 14

അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്‍  സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹം:  ഐ എസ് എം

കോഴിക്കോട് സൗത്ത് ജില്ലാ ഐ എസ് എമ്മിന്റെ ‘യൂണിറ്റ് ലീഡേഴ്‌സ് വര്‍ക്ക്‌ഷോപ് ‘ട്രിപ്പ്’ കൊടുവള്ളിയില്‍ സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മന്ത്രവാദ കൊലപാതകങ്ങളും ആഭിചാര തട്ടിപ്പുകളുടെയും പശ്ചാത്തലത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ കൊണ്ടുവരാനുള്ള കേരള സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി വിലയിരുത്തി. ഉദ്ബുദ്ധരായ കേരള ജനതയുടെ മേല്‍ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ വര്‍ധിക്കുകയും മനുഷ്യജീവന്‍ കവരുന്നത് തുടര്‍ക്കഥയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ രംഗത്തുള്ള  മുഖ്യമന്ത്രിയുടെ ധീരമായ ഇടപെടലിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. രക്തദാന പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചു രക്തദാന സേന രൂപീകരിക്കാനും തീരുമാനമായി. ജില്ലാ വൈസ് പ്രസിഡന്റ് അക്ബര്‍ തൃക്കളയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് നല്ലളം, നസീം മടവൂര്‍, ഷാജി കണ്ണഞ്ചേരി, അബൂബക്കര്‍ പുത്തൂര്‍, സര്‍ഫാസ് സിവില്‍, അബ്ദുസ്സലാം ഒളവണ്ണ, ഫൈസല്‍ പാലത്ത്, ഇല്‍യാസ് പാലത്ത്, ഷാനവാസ് ചാലിയം, താഹാ ശരീഫ് പ്രസംഗിച്ചു.
Back to Top