25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

അന്ധവിശ്വാസ നിര്‍മാജന നിയമം അനിവാര്യം

കണ്ണൂര്‍ ജില്ല കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) എക്‌സിക്യുട്ടീവ് ക്യാമ്പ് സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: അന്ധവിശ്വാസ നിര്‍മാജന നിയമം ഉടന്‍ കൊണ്ടുവരണമെന്ന് കെ എന്‍ എം  (മര്‍കസുദ്ദഅവ) ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. ആറു മാസത്തേക്കുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ, ജില്ലാ ഇസ്‌ലാഹി മീറ്റ്, ജില്ലാ തലത്തില്‍ പോഷക ഘടകങ്ങള്‍ ചേര്‍ന്നുള്ള സംയുക്ത എക്‌സിക്യുട്ടീവ് ക്യാമ്പ്, മണ്ഡലം തലങ്ങളില്‍ നേതൃശില്‍പശാല എന്നിവ നടത്തും. ശാഖാ തലങ്ങളില്‍ അയല്‍ക്കൂട്ടം, പാവപ്പെട്ട കുട്ടികള്‍ക്ക് പെരുന്നാള്‍ പുടവ,റിലീഫ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബുബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഐ എസ് എം ജില്ലാ സെക്രട്ടറി യാസര്‍ ബാണോത്ത്, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, ഇസ്മയില്‍ കരിയാട്, അബ്ദുല്‍ജലീല്‍ ഒതായി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, പി ടി പി മുസ്തഫ, പി സാദിഖ്, അശ്രഫ് മമ്പറം, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, കെ പി മഹ്മൂദ് തലശ്ശേരി, എന്‍ കെ ഉമ്മര്‍ കടവത്തൂര്‍, പി മുഹമ്മദ് കുഞ്ഞി പൂതപ്പാറ,  ടി കെ സി അഹമ്മദ് കല്ലി ക്കണ്ടി പ്രസംഗിച്ചു.
Back to Top