15 Wednesday
July 2026
2026 July 15
1448 Mouharrem 29

അനുസ്മരണം പുന്നമണ്ണ് ബീരാന്‍കുട്ടി

മുക്കം: കക്കാടിലെ ഇസ്‌ലാഹി സ്ഥാപനങ്ങളിലെയും കമ്മറ്റികളിലെയും സജീവ സാന്നിധ്യമായിരുന്ന പുന്നമണ്ണ് ബീരാന്‍കുട്ടി നിര്യാതനായി. കഠിനമായ രോഗാവസ്ഥയിലും ഇസ്‌ലാഹി ചലനങ്ങളും പ്രവര്‍ത്തനങ്ങളും അന്വേഷിച്ചറിഞ്ഞിരുന്നു. പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് പഴയകാലത്തെ ദുരിതപൂര്‍ണമായ സംഘടനാ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. കക്കാട് മസ്ജിദുല്‍ മുജാഹിദീന്‍, മദ്‌റസത്തുല്‍ മുജാഹിദീന്‍ കമ്മിറ്റികളില്‍ അംഗമായിരുന്നു. കക്കാട് സലഫി ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനും കെ എന്‍ എം ശാഖ വൈ.പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അബൂബക്കര്‍, നസീബലി (ഇരുവരും ദുബയ്), റസിയ, സാജിറ, ഷമീന ജുബീന, ജസ്‌ലീന, ഹസീന എന്നിവര്‍ മക്കളാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
Back to Top