അനുസ്മരണം : അബ്ദുല്ലക്കുട്ടി
നരിക്കുനി: ഇസ്ലാഹി പ്രസ്ഥാന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച പാറന്നൂര്‍ പുനത്തില്‍ അബ്ദുല്ലക്കുട്ടി(71) നിര്യാതനായി. ഐ എസ് എം രൂപീകരിക്കപ്പെട്ട കാലഘട്ടത്തില്‍ ശാഖയിലെയും സമീപ പ്രദേശത്തെ യുവജനങ്ങളെ ആദര്‍ശ പാന്ഥാവിലേക്ക് വഴി നടത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ആ കാലഘട്ടങ്ങളില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് പുതുതലമുറ ഉന്നതി പ്രാപിക്കണമെന്ന ലക്ഷ്യത്തോടെ മദ്റസ ഉപയോഗപ്പെടുത്തി ട്യൂഷന് സംവിധാനമൊരുക്കി സൗജന്യ അധ്യാപനം നടത്തിയിരുന്നു. മഹല്ല് ഓഡിറ്ററായും വായനശാലാ പ്രവര്‍ത്തകനായും സേവനമഷ്ഠിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ലേ സെക്രട്ടറിയായിരുന്നു. ഭാര്യ: ആമിന, മക്കള്‍: മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഷമീര്‍, ഡോ. ഷംന ജൗഹര്അലി. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
