അനുസ്മരണം:കെ പി വീരാന്‍കുട്ടി
മഞ്ചേരി: പുല്ലൂര്‍ പ്രദേശത്തെ മുജാഹിദ് കാരണവര്‍ കെ പി വീരാന്‍കുട്ടി (91) നിര്യാതനായി. ജമാഅത്തുകള്‍ക്ക് ആദ്യ സ്വഫില്‍ ഇമാമിന്റെ തൊട്ട് പിറകില്‍ നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഓടിയെത്തുമായിരുന്നു. യാഥാസ്ഥിതികത്വത്തില്‍ ജനിച്ച് വളര്‍ന്ന ആ മനസ്സിലേക്ക് തൗഹീദിന്റെ വെള്ളിവെളിച്ചം കയറിയപ്പോള്‍ പതിന്മടങ്ങ് ശക്തിയോടെ മത കര്‍മ്മരംഗത്ത് സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. വിശുദ്ധ ഖുര്‍ആനിന്റെ സത്യസൂക്തങ്ങളും തിരുചര്യകളും ജീവിതത്തില്‍ പുലര്‍ത്താനും കുടുംബത്തെ വഴി നടത്താനും അദ്ദേഹം യത്നിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ (ആമീന്‍)കെ എം ഹുസൈന് മഞ്ചേരി
