27 Tuesday
January 2026
2026 January 27
1447 Chabân 8

അധ്യാപകര്‍ മാറുന്ന കാലത്തെ അഭിമുഖീകരിക്കണം


മഞ്ചേരി: മാറുന്ന കാലത്തെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ തയ്യാറാക്കുംവിധം സര്‍ഗാത്മകവും സക്രിയവുമായ അധ്യാപനത്തിന് അധ്യാപകരെ സജ്ജരാക്കേണ്ടതുണ്ടെന്ന് മലപ്പുറം ഈസ്റ്റ് ജില്ലാ സി ഐ ഇ ആര്‍ മദ്‌റസാധ്യാപക ശാക്തീകരണ ശില്‍പശാല ആവശ്യപ്പെട്ടു. ധാര്‍മ്മികവും മൂല്യവത്തായതുമായ വിദ്യാഭ്യസം നേടലാണ് മനുഷ്യ വിമോചനത്തിന്റെ മുന്നിലുള്ള ഉപാധി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ശാക്കിര്‍ ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ എം കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ. എം ടി അബ്ദുല്‍ഗഫൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. എ പി ആദില്‍, യു ടി മുഹമ്മദലി മൗലവി, റജ പുളിക്കല്‍, നൂറുദ്ദീന്‍ തച്ചണ്ണ, സുഹ്‌റ ടീച്ചര്‍, മുസ്തഫ പാപ്പിനിപ്പാറ, ഇ ബഷീര്‍ അന്‍വാരി പ്രസംഗിച്ചു.

Back to Top