29 Friday
March 2024
2024 March 29
1445 Ramadân 19

വിവേചനങ്ങള്‍ക്ക് ചരടുവലിക്കുന്നവര്‍ എല്ലായിടത്തുമുണ്ട്‌

ഖാദര്‍ പാലാഴി


കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് എന്നും എന്‍ ജി ഒ സംഘ് എന്നും കേട്ടിട്ടുണ്ടോ? പൊതുജനത്തിന് പൊതുവെ ഈ പേരുകള്‍ പരിചയമില്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുപരിചിതമായ പേരുകളാണിവ.ആദ്യത്തേത്സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ആര്‍ എസ് എസ്അനുഭാവികളായ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയും രണ്ടാമത്തേത് നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയുമാണ്. ഇതിന് പുറമെനാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എന്‍ ടി യു) എന്നഅധ്യാപക സംഘടനയുമുണ്ടിവര്‍ക്ക്.
സി പി എം കാര്‍ക്ക് ഇത് യഥാക്രമം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും (KGOA) നോണ്‍ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും (ചഏഛഡ) കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനു(KSTA)മാണ്.
കോണ്‍ഗ്രസുകാര്‍ക്കാവട്ടെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും (KGOU) കേരള നോണ്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും (NGOA ) കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനു(KPSTA)മാണ്. സി പി ഐക്കാര്‍ക്കത്ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷനും ജോയിന്റ് കൗണ്‍സിലും ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയനു (AKSTU)മാണ്. മുസ്ലിം ലീഗുകാര്‍ക്കും കേരള കോണ്‍ഗ്രസുകള്‍ക്കുമുണ്ട് പാര്‍ട്ടി അനുഭാവികളെ സംഘടിപ്പിക്കാന്‍ സര്‍വീസ്സംഘടനകള്‍. ലീഗിന്റേത് സ്റ്റേറ്റ്ഗസറ്റഡ് എംപ്ലോയീസ് യൂണിയനും (SGEU) സ്റ്റേറ്റ് എംപ്ലോയീസ് യൂണിയനും (SEU) കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയനു (KSTU) മാണ്. എട്ടോളം ഇനം കേരള കോണ്‍ഗ്രസുകളുടേയെല്ലാം സര്‍വീസ് സംഘടനാ പേരുകള്‍ വിസ്താരപ്പേടിയാല്‍ എഴുതുന്നില്ല. പൊതുവെ ഗസറ്റഡ് ഓഫീസേഴ്‌സ് ഫ്രണ്ട്,എന്‍ജിഒ ഫ്രണ്ട് എന്നീ പേരുകളിലാണ് അവരറിയപ്പെടുന്നത്. എന്തിനധികം പറയുന്നു, ജമാഅത്തെ ഇസ്ലാമിയും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (ASET)എന്ന പ്ലാറ്റ്‌ഫോമില്‍ കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റിനും (KSEM) കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റിനും (KSTM) തുടക്കമിട്ടിരിക്കുകയാണവര്‍.
ഇതിനൊക്കെ പുറമെ വിവിധവകുപ്പുകളിലും കോര്‍പ്പറേഷനുകളിലും കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ പാര്‍ട്ടിയോടും അനുഭാവം പുലര്‍ത്തുന്ന ഒട്ടനേകം സര്‍വീസ് ട്രേഡ് യൂണിയന്‍ സംഘടനകളുണ്ട്. ഏതാണ്ടെല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരം സര്‍വീസ് സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സര്‍വീസ് സംഘടനാ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കമ്മിറ്റി യോഗങ്ങളില്‍ ഇത്തരം സംഘടനകളെ പ്രതിനിധീകരിച്ച് നിരന്തരംപങ്കെടുക്കാറുണ്ടെന്ന് പറഞ്ഞാല്‍ ആ സെറ്റപ്പിന്റെ നാഭീനാള ബന്ധം വ്യക്തമാവും.
തമാശ അതൊന്നുമല്ല. 1960 ലെ കേരള ഗവണ്‍മെന്റ് സെര്‍വന്റ്‌സ് കോണ്‍ഡക്റ്റ് റൂള്‍സ് പ്രകാരം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുംരാഷ്ട്രീയ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇതേ ചട്ടം നിലനില്‍ക്കേയാണ് സര്‍വീസ് സംഘടനകളുടെ ബാനറിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. അഫിലിയേഷനുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ – സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചേ ഇവര്‍ സമ്മേളനം നടത്തുകയുള്ളൂ. ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ ഡിമാന്റുകള്‍ മാത്രമല്ല അവിടെ ചര്‍ച്ച ചെയ്യാറ്. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പാപമാണെന്നല്ല പറയുന്നത്. ചട്ടങ്ങളും പ്രവൃത്തികളും തമ്മിലെ വൈരുധ്യം ചൂണ്ടിക്കാട്ടാനാണ്.
മറ്റൊരു തമാശ ഇതേ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് സജീവ രാഷ്ട്രീയം ആവാമെന്ന് മാത്രമല്ല ലോസ് ഓഫ് പേ ലീവെടുത്ത് ങഘഅ യും മന്ത്രിയുമൊക്കെ പോലും ആവാമെന്നതാണ്. ഒരു പൊതു താല്‍പര്യ ഹരജിയില്‍ കേരള ഹൈക്കോടതി രാഷ്ട്രീയ സ്വാതന്ത്യം അനുവദിക്കുന്ന 1951ലെ The Legislative Assembly (Removal of Disqualification) Act ലെ സെക്ഷന്‍ 2(IV) ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നെങ്കിലും മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഈ വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.
കേരള പൊലീസില്‍ സംഘി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി പി ഐ നേതാവ് ആനി രാജ പറഞ്ഞപ്പോള്‍ അവരുടെ വായില്‍ കാനം രാജേന്ദ്രന്‍ മുന്നണി മര്യാദയുടെ തുണി തിരുകിക്കയറ്റി നിശബ്ദയാക്കിയെങ്കിലും ഇപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സത്യം തുറന്നു പറയേണ്ടി വന്നു. ഏറ്റവും ഒടുവിലിതാ പാര്‍ട്ടി സമ്മേളനങ്ങളില്‍ ആഭ്യന്തര വകുപ്പിലെ ആഭ്യന്തരങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുന്നു.
ഇവിടെ അതിപ്രസക്തമായ ചില ചോദ്യങ്ങളുയര്‍ത്തേണ്ടതുണ്ട്. പൊലീസില്‍ മാത്രമാണോ സംഘി സെല്‍ ഉള്ളത് എന്നത് ഒന്നാമത്തെ ചോദ്യം. സംഘി സെല്‍ മാത്രമാണോ പൊലീസിലുളളത് എന്നത് മറ്റൊരു ചോദ്യം. മറ്റിതര വകുപ്പുകളിലും വിവിധ പാര്‍ട്ടികളുടേയും ആശയങ്ങളുടേയും ഫ്രാക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന് അനുബന്ധ ചോദ്യം.
സര്‍ക്കാര്‍ സര്‍വീസിലേത് പോലെ പൊലീസ് വകുപ്പില്‍ വ്യത്യസ്ത സര്‍വീസ് സംഘടനകള്‍ രൂപീകരിക്കാന്‍ അനുവാദമില്ല. കേരള പൊലീസ് അസോസിയേഷന്‍ എന്ന ഒരേ ഒരു സംഘടനയിലേ അവര്‍ പ്രവര്‍ത്തിക്കാവൂ. കോളജുകളില്‍ SFI, KSU , ABVP, MSF, AlSF, CAMPUS FRONT തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരാണ് പി എസ് സി പരീക്ഷയും കായിക പരിശോധനയും കഴിഞ്ഞ് പൊലീസിലെത്തുന്നത്. സര്‍ക്കാറിന്റെ മറ്റ് വകുപ്പുകളില്‍ ജോലി ലഭിക്കുന്നവര്‍ക്ക് അവരവരുടെ വിദ്യാര്‍ഥി കാലത്തേയോ അതിന് ശേഷമുള്ളതിന്റെയോ ആയ രാഷ്ട്രീയ കക്ഷിയുടെ പോഷക സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദവും അവസരവുംലഭിക്കുമ്പോള്‍ പൊലീസുകാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങളെല്ലാം അമര്‍ത്തിപ്പിടിച്ച് ഒരു സംഘടനയില്‍ മാത്രം പ്രവര്‍ത്തിക്കേണ്ടി വരുന്നു. പൊലീസില്‍ ഞടട സെല്ലുംസി പി എം, കോണ്‍ഗ്രസ്, ലീഗ് സെല്ലുകളും രൂപം കൊള്ളുന്നതിന്റെ പശ്ചാത്തലമിതാണ്. എന്ന് വെച്ച് ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പൊലീസുകാരെ തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കാന്‍ വിട്ടാലോ. കലക്ടറേറ്റുകളില്‍ നടക്കുന്നത് പോലെ വിവിധ സംഘടനകളുടെ പ്രകടനങ്ങളും പോസ്റ്ററുകളും വാദപ്രതിവാദ ബോര്‍ഡുകളും ഓഫീസുകള്‍ കയറിയുള്ള വിശദീകരണ പ്രസംഗങ്ങളും മറ്റും മറ്റുമായിപൊലീസ് സംവിധാനവും മാറും. പൊലീസിലെ പോലെ മറ്റ് വകുപ്പുകളിലും ഒരു സംഘടനയെ മാത്രം അനുവദിച്ചാല്‍ വിവിധ ആശയങ്ങളുടെ രഹസ്യ സെല്ലുകള്‍ അവിടെയും പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്യും.
കേരളത്തില്‍ ഓരോ മുന്നണി അധികാരത്തില്‍ വരുമ്പോഴും ആ മുന്നണിയോട് അനുഭാവം പുലര്‍ത്തുന്നവര്‍ കേരള പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനത്ത് വരുന്നതായി കാണാം. ഇതെങ്ങനെ സംഭവിക്കുന്നു. ഏക സര്‍വീസ് സംഘടനയെ നിയന്ത്രിക്കാവുന്ന മെക്കാനിസം നിലനില്‍ക്കാതെ ഇത് സംഭവിക്കുമോ?
ഞടട കാര്‍ക്ക് പൊലീസില്‍ മാത്രമല്ല മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും വിലക്കുള്ള കാലമുണ്ടായിരുന്നു. അക്കാലത്ത് പോലും RSS കാര്‍ സര്‍വീസില്‍ വന്നിട്ടുണ്ട്. രേഖാപരമായി മെമ്പര്‍ഷിപ്പില്ലാത്ത വിധമാണ് അതിന്റെ സംഘാടനം എന്നതുകൊണ്ടാണത്. ഒരുകേസില്‍ പിടിക്കപ്പെട്ടയാള്‍ ഒരിക്കലും ഞടട കാരനായിരിക്കില്ല. മറ്റേതെങ്കിലും സംഘടനാ പ്രവര്‍ത്തകനായിരിക്കും. നാഥുറാം വിനായക് ഗോദ്‌സെക്ക് ഞടട നെ അങ്ങാടിയില്‍ കണ്ട ബന്ധം പോലുമില്ലാത്തത് അത് കൊണ്ടാണ്. ഹിന്ദു മഹാസഭയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ മാത്രമായിരുന്നല്ലോ അദ്ദേഹം.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ 1966 ല്‍ നിയമപരമായിത്തന്നെവിലക്ക് കൊണ്ടു വന്നിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ഞടട മായോ ജമാഅത്തെ ഇസ്ലാമിയുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനോ അവരുടെ പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല എന്നതായിരുന്നു ആ വിലക്ക്. 1975 ലും 1980 ലും ആ വിലക്ക് തുടരുന്ന ഉത്തരവുകളുണ്ടായി. എന്നാല്‍ ബി ജെ പി അധികാരത്തില്‍ വന്ന ചില സംസ്ഥാനങ്ങളില്‍ ഈ വിലക്ക് നീക്കുകയും വ്യത്യസ്തമായ കോടതി വിധികളിലൂടെ ഇത് റദ്ദാക്കപ്പെടുകയും ചെയ്തു. രാജ്യം തന്നെ ഞടട ഭരിക്കുന്നേടത്ത് അത്തരമൊരു വിലക്ക് തുടരുന്നുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തവുമായി. ക്രിമിനല്‍ ട്രാക്ക് റിക്കാര്‍ഡുകളില്‍ ഞടട ന്റെ ഏഴയലത്തെത്താന്‍ ജമാഅത്തെ ഇസ്ലാമി ‘യോഗ്യത’ നേടിയില്ലെങ്കിലും വിലക്കിലും വിലക്ക് നീക്കിയതിലും RSSന് ലഭിച്ച ആനുകൂല്യം സ്വാഭാവികമായും ജമാഅത്തിനും ലഭിച്ചു.
നിയമപരമായി വിലക്കിയാലും ഇല്ലെങ്കിലും പൊലീസിലുംഇതര വകുപ്പുകളിലും ഭരണ സിരാ കേന്ദ്രങ്ങളിലും സംഘിത്തരം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നത് ഒരു പച്ചപ്പരമാര്‍ഥമാണ്.പൊലീസ് തലപ്പത്ത് നിന്ന് വിരമിച്ച സെന്‍കുമാര്‍ നേരെസംഘി വേദികളില്‍ ചെന്ന് ഒരു സമുദായത്തിനെതിരെ വിദ്വേഷ വിസര്‍ജനം നടത്തിയപ്പോള്‍ കേരളം ഒന്നമ്പരക്കുക പോലുമുണ്ടായില്ല. സര്‍വീസിലിരിക്കെ അത്തരമാളുകള്‍ അന്വേഷിക്കുകയും അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത കേസുകള്‍ പുനരന്വേഷിക്കാന്‍ ഒരു ഭരണാധികാരിയും മുന്നോട്ട് വന്നില്ല. മറ്റൊരു ഐ പി എസ് ഓഫീസറായ ജേക്കബ് തോമസ് ബി ജെ പിയില്‍ ചേര്‍ന്നത്ഒരു സാധാരണ സംഭവമായിരുന്നു മലയാളികള്‍ക്കെല്ലാം. പിന്‍ഗാമികളായി വന്നവര്‍ക്ക് ചില അജണ്ടകളുണ്ടെന്ന സംശയം ഉന്നയിക്കപ്പെട്ടപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അത് കേള്‍ക്കുക പോലുമുണ്ടായില്ല. പി എസ് സി ചെയര്‍മാനും കാലടി സര്‍വകലാശാല വൈസ് ചാന്‍സലറുമൊക്കെയായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണന്‍ചുമതല ഒഴിഞ്ഞ് നേരെ ബി ജെ പിയിലേക്ക് പോയപ്പോഴും അവിടേക്ക് യോജിച്ച ചില പ്രസ്താവനകള്‍ നടത്തിയപ്പോഴും കേരളം മൗനം ഭുജിച്ചു. എന്തിനധികം പറയുന്നു, സി പി എം മുന്നണിയുടെ ങഘഅ യായി വന്ന അല്‍ഫോന്‍സ് കണ്ണന്താനംബി ജെ പിയിലെത്തി കേന്ദ്രമന്ത്രിയായപ്പോള്‍ നിസ്സങ്കോചം നാംഅദ്ദേഹത്തിന് ആദരങ്ങള്‍ നല്‍കിയപ്പോള്‍ ഇത്തരം വളഞ്ഞ വഴിയിലൂടെയല്ലാതെ കേന്ദ്രമന്ത്രിയായവര്‍ക്ക് ഈ അംഗീകാരം നല്‍കിക്കണ്ടില്ല.
സംഘിത്തരം എന്നത് ഏതെങ്കിലുമൊരു പ്രത്യേക സംഘടനയുടെ സെല്‍ പ്രവര്‍ത്തനമല്ല. മറിച്ച്,ഒരു മനോഭാവമാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. മതനിരപക്ഷതയുടെ ബാനറില്‍ വിഭവങ്ങളും അവസരങ്ങളും വിവേചനങ്ങളോടെ പങ്ക് വെക്കപ്പെടുന്നത് നാട്ടുനടപ്പാവുന്നു. ഭരണഘടന ഉയര്‍ത്തി അവകാശങ്ങള്‍ ചോദിക്കുന്നവരെ വര്‍ഗീയവാദികളെന്ന് വിളിച്ച് അടിച്ചിരുത്തുന്നു. സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുടെ കിടങ്ങൊരുങ്ങുമ്പോള്‍ മൗനത്തിന്റേയും നിഷ്‌ക്രിയത്വത്തിന്റേയും ബുള്‍ഡോസര്‍ കൊണ്ട് ആ കിടങ്ങിന്റെ ആഴവും പരപ്പുംകൂട്ടുന്നു. സവര്‍ണ സംഘി അടുക്കളയില്‍ വേവിച്ചെടുത്ത സാമ്പത്തിക സംവരണ പലഹാരം യുദ്ധകാലാടിസ്ഥാനത്തില്‍’പുരോഗമന’ സംസ്ഥാനത്തെ തീന്‍മേശയിലെത്തുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ പൊലീസിലെ മാത്രം സംഘി സെല്ലിനെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത്. കേരളത്തായാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സംഘിത്തരത്തെക്കുറിച്ചാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x