3 Saturday
December 2022
2022 December 3
1444 Joumada I 9

സ്വഹാബിമാര്‍ ഉള്‍ക്കൊണ്ട വിശ്വാസം

എ അബ്ദുസ്സലാം സുല്ലമി

സൂറത്തുല്‍ ബഖറയിലെ 13-ാം വചനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. ”മറ്റുള്ള ജനങ്ങള്‍ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നായിരിക്കും അവര്‍ മറുപടി പറയുക. യഥാര്‍ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്മാര്‍. പക്ഷേ, അവരത് അറിയുന്നില്ല.”
ഈ വചനത്തില്‍ പറയുന്ന ‘ജനങ്ങള്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നബിയുടെ സ്വഹാബിമാരെയും മറ്റു വിശ്വാസികളെയുമാണ്. അല്ലാഹുവിലും പ്രവാചകനിലും അവര്‍ വിശ്വസിച്ചത് എപ്രകാരമാണോ അപ്രകാരം നിങ്ങളും വിശ്വസിക്കുക എന്നു പറഞ്ഞാല്‍, സത്യനിഷേധികള്‍ പറയുന്ന മറുപടിയാണ് ആയത്തില്‍ പരാമര്‍ശിക്കുന്നത്. അങ്ങനെ വിശ്വസിച്ച സ്വഹാബിമാരെല്ലാം വിഡ്ഢികളാണ്, ജീവിക്കാന്‍ പഠിക്കാത്തവരാണ് എന്നെല്ലാമാണ് സത്യനിഷേധികള്‍ മറുപടി നല്‍കുക.
എന്നാല്‍ സ്വഹാബിമാര്‍ എപ്രകാരമാണ് വിശ്വസിച്ചിരുന്നത് എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക:
ഹന്‍ദല(റ): ആദ്യരാത്രി, മധുവിധുവിന്റെ സുന്ദരമുഹൂര്‍ത്തം. യുദ്ധത്തിന്റെ വിളി കേള്‍ക്കുന്നു, വാളും പരിചയുമെടുത്ത് മണിയറയില്‍ നിന്ന് യുദ്ധക്കളത്തിലേക്ക് പോവുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്യുന്നു. ഈ സംഭവം ഇമാം ബൈഹഖി ഉദ്ധരിക്കുന്നു:

ഇതുപോലെ വിശ്വാസം സുദൃഢമാക്കാന്‍ പറഞ്ഞാല്‍, ഇവരെ പോലെയുള്ളവരെ ജീവിക്കാന്‍ മറന്ന വിഡ്ഢികള്‍ എന്നാകും പരിഹസിക്കുക.
സാബിതുബ്‌നു ഖൈസ്(റ): അനസ്(റ) അദ്ദേഹത്തെ യുദ്ധത്തിന് ക്ഷണിക്കാന്‍ വന്നു. അപ്പോള്‍ അദ്ദേഹം തുടമേല്‍ സുഗന്ധം പൂശി. അത് മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ അതില്‍ കലര്‍ത്താന്‍ സൂക്ഷിച്ച് വെച്ചതായിരുന്നു. അതായത്, മരണം ഉറപ്പിച്ചുകൊണ്ടാണ് അവരൊക്കെ യുദ്ധത്തിന് പുറപ്പെട്ടിരുന്നത്്.

ബിലാല്‍(റ): യജമാനന്‍ ഉമയ്യത്ത് അദ്ദേഹത്തിന്റെ നെഞ്ചില്‍ കല്ലുവെച്ച് മരുഭൂമിയില്‍ കിടത്തിയിരിക്കുകയാണ്. നബി(സ) അതിലെ നടന്നുപോയി. അദ്ദേഹം കൂടെയുള്ള സ്വഹാബിയോടായി പറഞ്ഞത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകമാണ് ബിലാലിനെ രക്ഷപ്പെടുത്തുക എന്നാണ്.
ഖന്‍സാഅ്(റ): ഈ മഹതിയുടെ ചരിത്രം മാതൃകാപരമാണ്. അവരുടെ നാല് കുട്ടികള്‍ ഖാദിസിയ്യ യുദ്ധത്തില്‍ രക്തസാക്ഷികളായി. ഈ വാര്‍ത്ത കേട്ട അവര്‍ പറഞ്ഞത് ഇങ്ങനെയാണ്:

ഇങ്ങനെയൊക്കെയാണ് സ്വഹാബിമാര്‍ വിശ്വസിച്ചിരുന്നത്. അതുപ്രകാരം വിശ്വാസം ദൃഢമാക്കാനാണ് അല്ലാഹു നമ്മോട് കല്‍പിക്കുന്നത്.

കുറിപ്പുകള്‍
(1) യുദ്ധത്തിനുള്ള ആഹ്വാനം വന്നപ്പോള്‍ ഉടനെ അദ്ദേഹം പുറപ്പെട്ടു. ആ സമയത്ത് അദ്ദേഹം ജനാബത്തുകാരനായിരുന്നു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: അതുകൊണ്ടാണ് മലക്കുകള്‍ അദ്ദേഹത്തെ കുളിപ്പിച്ചത്. ഈ സംഭവത്തെക്കുറിച്ച് ഹന്‍ദല(റ)യുടെ പത്‌നിയോട് ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു. (സുനനുല്‍ കുബ്‌റാ, ഇമാം ബൈഹഖി, വാള്യം 4, പേജ് 22, ജനാബത്തുകാരന്‍ യുദ്ധത്തില്‍ ശഹീദായാല്‍ എന്ന അധ്യായത്തില്‍ ഉദ്ധരിച്ചത്).
(2) സാബിത്ത് ബിന്‍ ഖൈസിന്റെ അടുത്ത് അനസ് എത്തിയപ്പോള്‍, അദ്ദേഹം തുടയില്‍ സുഗന്ധം പൂശുകയായിരുന്നു. ഇപ്പോള്‍ വരുന്നതില്‍ എന്താണ് തടസ്സം എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: സഹോദരപുത്രാ, ഇപ്പോള്‍ വരാം. അദ്ദേഹം സുഗന്ധം പൂശല്‍ പൂര്‍ത്തിയാക്കി. (ബുഖാരി 2845, കിതാബു ഫിഖ്ഹുദ്ദഅ്‌വ ഫീ സ്വഹീഹുല്‍ ബുഖാരി, സഈദ് ബിന്‍ വഹഫ് അല്‍ഖഹ്ത്വാനി, വാള്യം-1, പേജ്-314).
(3) അവരുടെ രക്തസാക്ഷിത്വത്തിലൂടെ എന്നെ ആദരിച്ച ദൈവത്തിന് സ്തുതി (ഇബ്‌നു ഹജറുല്‍ അസ്ഖലാനി 4:288. കിതാബു നിഹായത്തുല്‍ അറബ് ഫീ ഫുനൂനില്‍ അദബ്, ശിഹാബുദ്ദീന്‍ നുവൈരി, വാള്യം 19, പേജ് 217, ഖാദിസിയ്യ യുദ്ധത്തിന്റെ വിവരണം).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x