18 Thursday
April 2024
2024 April 18
1445 Chawwâl 9

പ്രയാസകരമായ കല്‍പനകളെ അവഗണിക്കല്‍

എ അബ്ദുസ്സലാം സുല്ലമി

സൂറതുല്‍ ബഖറ 19ാം വചനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. കപടവിശ്വാസികളുടെ നിലപാട് വിവരിക്കുകയാണ് ഈ വചനത്തില്‍. ഇടിയും മിന്നലുമായി ഇരുണ്ടുകൂടിയ കനത്ത മഴ വര്‍ഷിക്കുമ്പോള്‍ അവര്‍ സ്വയം സ്വീകരിക്കുന്ന രക്ഷാമാര്‍ഗമാണ് അതില്‍ പറയുന്നത്. ഇടിനാദം കേള്‍ക്കാതിരിക്കാന്‍ വേണ്ടി ചെവി പൊത്തിപ്പിടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ കപടവിശ്വാസികള്‍ വിറളിപൂണ്ട് പിന്തിരിയുന്ന അവസ്ഥയെ പ്രതീകാത്മകമായി വിശേഷിപ്പിച്ചതാകാം ഈ ഉപമയിലൂടെ.
പലിശ, കൈക്കൂലി, വഞ്ചന, മായം ചേര്‍ക്കല്‍, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പാടില്ല എന്നത് ഇരുട്ടുപോലെ ചിലര്‍ക്ക് തോന്നും. സമ്പാദിച്ച ധനം അവകാശികള്‍ക്ക് നല്‍കല്‍, ദുര്‍വ്യയം പാടില്ല, സകാത്ത്, സ്വദഖകള്‍ നല്‍കണം എന്നത് ഇടിയും മിന്നലും പോലെ തോന്നും. വിവാഹ സന്ദര്‍ഭത്തില്‍ സ്ത്രീധനം പാടില്ല, മഹ്ര്‍ സ്ത്രീയുടെ അവകാശമാണ് എന്നത് അന്ധകാരമായി ചിലര്‍ക്ക് തോന്നും. സുബ്ഹ് നമസ്‌കാരം, പ്രത്യേകിച്ച് ആ സമയത്ത് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുള്ള കാലാവസ്ഥകളില്‍ അന്ധകാരം പോലെ ചിലര്‍ക്ക് അനുഭവപ്പെടും.
എന്നാല്‍ വിശ്വാസികളുടെ അവസ്ഥ ഇതിന് വിപരീതമാണ്. അവരുടെ അവസ്ഥകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍:
അല്‍കഫ്ഫുകാരുടെ അവസ്ഥ ഒരു ഉദാഹരണം. വിശ്വാസ സംരക്ഷണത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ചു. ഒരു നായ മാത്രം അവരുടെ കൂടെ ഉണ്ടായിരുന്നു. ഫിര്‍ഔനിന്റെ സാഹിറന്മാര്‍ കൈകാലുകള്‍ മുറിച്ച് ക്രൂശിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്:

ഖുബൈബിനെ(റ) വധിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ശത്രുക്കള്‍ ചോദിച്ചു:

അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോഴുള്ള മറുപടി ഇപ്രകാരമായിരുന്നു:

ഇത്തരം പരീക്ഷണങ്ങളെ നേരിട്ടവരാണ് പൂര്‍വികരായ വിശ്വാസികള്‍. അതിനാല്‍ തന്നെ ഇസ്്‌ലാം അവര്‍ക്കൊരിക്കലും അന്ധകാരമായിരുന്നില്ല. .
കുറിപ്പുകള്‍
(1) ക്രിസ്ത്യാനികള്‍ ഒരു കാലത്ത് ദുര്‍മാര്‍ഗത്തില്‍ മുഴുകിപ്പോവുകയും അവിടെ വിഗ്രഹാരാധന പടര്‍ന്നുപിടിക്കുകയുമുണ്ടായി. അന്ന് ദഖ്‌യാനൂസ് എന്നുപേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ വിഗ്രഹാരാധന ചെയ്യാന്‍ നിര്‍ബന്ധിച്ചു. അതിന് വഴങ്ങാത്ത കുറച്ച് യുവാക്കള്‍ ഉണ്ടായിരുന്നു. രാജാവ് അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പക്ഷേ, അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് പിന്മാറിയില്ല. അവരുടെ പ്രായം മാനിച്ച് രാജാവ് കുറച്ച് കാലത്തേക്ക് അവര്‍ക്ക് ഒഴിവ് നല്‍കി. ഇതിനിടയില്‍ വിഗ്രഹാരാധനയുടെ പ്രചാരണാര്‍ഥം രാജാവ് ഒരു സഞ്ചാരം നടത്തുകയുണ്ടായി. ആ തക്കം ഉപയോഗപ്പെടുത്തിക്കൊണ്ട് യുവാക്കള്‍ സ്ഥലം വിട്ടു. എഫെസൂസ് അല്ലെങ്കില്‍ തര്‍സൂസ് എന്ന പട്ടണം വിട്ട് അടുത്തുള്ള നീഖായൂസ് മലയിലെ ഗുഹയില്‍ അഭയം പ്രാപിച്ചു. ഏഴുപേരുള്ള ആ യുവാക്കളുടെ കൂട്ടത്തില്‍ വഴിമധ്യേ ഒരു ആട്ടിടയനും വന്നുചേര്‍ന്നു. അവന്റെ നായയും ഒന്നിച്ചുണ്ടായിരുന്നു. (അസ്ഹാബുല്‍ കഹ്ഫിന്റെ സംഭവത്തെക്കുറിച്ച് കൂടുതലറിയാന്‍ അമാനി മൗലവിയുടെ സൂറതുല്‍ കഹ്ഫിലെ 9-26 വചനങ്ങളുടെ വിശദീകരണം കാണുക.) ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് 140 കിലോ മീറ്ററോളം ദൂരത്ത് ജുവൈഫറിലെ റജീബ് ഗുഹയാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
2. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.
3. അവര്‍ പറഞ്ഞു: നിന്റെ സ്ഥാനത്ത് മുഹമ്മദ് ആയിരിക്കുകയും നീ രക്ഷപ്പെടുകയും ചെയ്യുന്നത് നീ ആഗ്രഹിക്കുന്നില്ലേ? രക്തം ഒലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവാണേ സത്യം, ഞാന്‍ കുടുംബത്തില്‍ സുരക്ഷിതനായിരിക്കുകയും മുഹമ്മദ് പ്രയാസപ്പെടുകയും ചെയ്യുന്നത് ഞാന്‍ അഗ്രഹിക്കുന്നില്ല. (കിതാബു ദുറൂസു ലിശ്ശൈഖ് അബ്ദുല്ല ഹിമാദ് അര്‍റസ്സി, വാള്യം 9, പേജ് 8)
4. ഖുബൈബ് അവരോട് പറഞ്ഞു: രണ്ട് റക്അത്ത് നമസ്‌കരിക്കാന്‍ എന്നെ വിട്ടേക്കുക, എന്നിട്ട് അവര്‍ അവനെ വിട്ടുപോയി, അതിനാല്‍ അവന്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചു, എന്നിട്ട് പറഞ്ഞു: ഞാന്‍ അസ്വസ്ഥനാണെന്ന് നിങ്ങള്‍ കരുതുന്നില്ലെങ്കില്‍ ഈ നമസ്‌കാരം നീട്ടുമായിരുന്നു. ദൈവമേ, നീ ഇവരെ എണ്ണിവെക്കേണമേ (മൗസൂഅത്തുല്‍ ഫിഖ്ഹില്‍ മുയസ്സറ, വാള്യം 7, പേജ് 155).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x