26 Tuesday
March 2024
2024 March 26
1445 Ramadân 16

ഒരു കാര്യത്തെ നിഷിദ്ധമാക്കലും പ്രമാണവും

എ അബ്ദുസ്സലാം സുല്ലമി

സൂറത്തുല്‍ ബഖറ 29-ാം വചനത്തെ അ ടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. മതവിധി ആവിഷ്‌കരിക്കാന്‍ അടിസ്ഥാനമാക്കുന്ന ആയത്താണിത്.

ഒരു കാര്യം നിഷിദ്ധമാണെന്നു പറയാന്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ തെളിവ് വേണം. തെളിവ് ഇല്ലെങ്കില്‍ അതു അനുവദനീയമാണ്. കാരണം എല്ലാം മനുഷ്യര്‍ക്കുവേണ്ടി സൃഷ്ടിച്ചതാണ്. ഉദാഹരണങ്ങള്‍ നോക്കുക:
(1) സംഗീതോപകരണം: ഇത് ഹറാമാണെന്നു പറയുന്നവര്‍ തെളിവ് കൊണ്ടുവരണം. തെളിവ് ഇല്ലെങ്കില്‍ അനുവദനീയമാണ്.
(2). അവയവ ദാനം: ഇതൊരു വിജ്ഞാന ശാഖയാണ്. ഇതു പാടില്ല എന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണം. അനുവദനീയമാണ് എന്നു പറയാന്‍ തെളിവിന്റെ ആവശ്യമില്ല. എല്ലാ വിജ്ഞാനശാഖയും പൊതുവില്‍ അനുവദനീയമാണ്. നിഷിദ്ധമാക്കി കൊണ്ടുള്ള തെളിവ് വന്നിട്ടുണ്ടെങ്കില്‍ അത് ഹറാമുമാണ്. പുതുതായി രൂപപ്പെടുന്ന വിജ്ഞാന ശാഖകള്‍ ഇസ്്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് ഹറാമാകും.
മതത്തില്‍ ഒന്നും പുതുതായി നിര്‍മിക്കാന്‍ നമുക്ക് അവകാശമില്ലെന്ന് ഖുര്‍ആനും ഹദീസും കൊണ്ടും സ്ഥിരപ്പെട്ടതാണ്. അതിനാല്‍ മതത്തില്‍ ഒരു പുതിയ കാര്യം ഒരാള്‍ ഉണ്ടാക്കിയാല്‍ ആ കാര്യം നിഷിദ്ധമാണെന്നതിന് അതിനെ വിരോധിച്ചതിന്റെ തെളിവ് ആവശ്യമില്ല. തെളിവ് ഇല്ലെങ്കിലും അത് നിഷിദ്ധമാണ്. ഉദാ: മൗലിദ് ആഘോഷം, നമസ്‌കാര ശേഷമുള്ള കൂട്ട പ്രാര്‍ഥന, ബറാഅത്ത് രാവ്.
ഈ ആയത്തിന്റെ മറ്റൊരു ഉദ്ദേശ്യം: ഭൂമിയിലെ അനുഗ്രഹങ്ങളില്‍ ഏറ്റ വ്യത്യാസം ഉണ്ടാവാമെങ്കിലും ചിലര്‍ക്ക് ചിലതു പൂര്‍ണമായും നിഷേധിക്കാന്‍ പാടില്ല. ഭക്ഷണമില്ലാതെ ചിലര്‍ മരിക്കുക, താമസിക്കുവാന്‍ ഭൂമിയില്‍ അല്പം പോലും ഇടമില്ലാതെ ചിലര്‍ ചുറ്റി നടക്കുക. ഇത്തരം സ്ഥിതികള്‍ ഉണ്ടാകുവാന്‍ പാടില്ല. ഇത് ഇല്ലാതിരിക്കുവാനാണ് സകാത്ത് നിര്‍ബന്ധമാക്കിയത്. അയല്‍വാസി പട്ടിണി കിടക്കവേ വയര്‍ നിറച്ച് തിന്നരുത് എന്ന് നിര്‍ദേശിച്ചത്.(2)
ഭൂമി മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്ന അര്‍ഥത്തിലുള്ള മറ്റു വചനങ്ങള്‍ കാണുക.

ഭൂമിയിലെ വിഭവങ്ങള്‍ നാം ഉപയോഗിക്കുമ്പോള്‍ അതിന്റെ അവകാശികള്‍ക്കു കൂടി നല്‍കണമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

കുറിപ്പുകള്‍
(1) അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(2) ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണെന്ന് കരുതി ചൂഷണം ചെയ്യാന്‍ മതം അനുവദിക്കുന്നില്ല. അതിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ ഉതകുന്ന വിധത്തിലാണ് വിനിയോഗിക്കേണ്ടത്.
(3) ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു
(4) അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക.
(5) നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x