19 Friday
April 2024
2024 April 19
1445 Chawwâl 10

നാമങ്ങള്‍ പഠിപ്പിച്ചതിന്റെ ഉദ്ദേശ്യം

എ അബ്ദുസ്സലാം സുല്ലമി

സൂറത്തുല്‍ ബഖറ 31ാം വചനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. അല്ലാഹു ആദമിനെ ഭൂമിയിലേക്ക് നിയോഗിച്ച ശേഷം നാമങ്ങള്‍ പഠിപ്പിച്ചുകൊടുത്തത് സംബന്ധിച്ചാണ് ഈ ആയത്ത്.

ആദമിന് എല്ലാ അസ്മാഉം പഠിപ്പിച്ചു എന്നതിന്റെ ഉദ്ദേശ്യം പലതാണ്: (1). ഓരോ വസ്തുവും മനുഷ്യന്റെ ഗുണത്തിനുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അറിവ് മനുഷ്യവര്‍ഗത്തിനു നല്‍കി.

ഇതു മലക്കുകള്‍ക്ക് സാധ്യമല്ല. മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയിലെ പലതും ഉപയോഗശൂന്യമാകും. ഉദാ: ഇരുമ്പ്, സ്വര്‍ണം, വെള്ളി, കല്‍ക്കരി പോലുള്ള വിവിധതരം ലോഹങ്ങള്‍, പല തരം എണ്ണകള്‍, വിദ്യുച്ഛക്തി, ഒരു കാലത്ത് ഉപയോഗമില്ലെന്ന് കരുതിയവ ഇന്ന് ഉപയോഗവസ്തുവായി. ആദം എന്നതിന്റെ ഉദ്ദേശ്യം മനുഷ്യവര്‍ഗമാണ്.
(2). ഓരോ വസ്തുവിലും ഉള്ള അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍, അല്ലാഹുവിന്റെ കഴിവുകള്‍, മുന്‍കരുതലുകള്‍ ഇവയെല്ലാം പുറത്തു കൊണ്ടുവരുന്നതു മനുഷ്യരിലൂടെയാണ്. അതിനാല്‍ മനുഷ്യരോടു പറഞ്ഞു:


(3). ഭാഷയും സംസാരശേഷിയും: എല്ലാ ഭാഷയും അല്ലാഹു സൃഷ്ടിച്ചതാണെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇമാമുമാര്‍ പറയുന്നു. മറ്റു ജീവികളുടെ ഭാഷ പരിമിതമാണ്. ഭാഷാപഠനത്തിന് ഇസ്‌ലാം ശ്രേഷ്ഠത നല്‍കുന്നു.

എല്ലാ വിജ്ഞാനങ്ങളുടെയും അടിസ്ഥാനം മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ പഠിപ്പിച്ചത് അല്ലാഹുവാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം.
കുറിപ്പുകള്‍
(1) അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.
(2) മഫാതീഹുല്‍ ഗൈ്വബ്- തഫ്‌സീറുര്‍റാസി, വാള്യം – 2, പേജ് 397. സൂറഃ ബഖറ 31-ാമത്തെ വചനത്തിന്റെ വിശദീകരണം. അര്‍ഥം ഇതാണ്: അതായത്, വസ്തുക്കളുടെ സവിശേഷതകളും ഗുണങ്ങളും പ്രത്യേകതകളും അവന്‍ അവനെ പഠിപ്പിച്ചു.
(3) ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
(4) ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും അവര്‍ ചിന്തിച്ചുനോക്കിയില്ലേ?
(5) അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്?
(6) (നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തു ഫലം ചെയ്യാനാണ്?
(7) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്നു നോക്കൂ.
(8) പേന കൊണ്ട് പഠിപ്പിച്ചവന്‍. (പേന എന്നതിന്റെ വിവക്ഷ ഭാഷയാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തഫ്‌സീറുര്‍റാസി, ഈ വചനത്തിന്റെ വിശദീകരണം കാണുക.)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x