20 Saturday
April 2024
2024 April 20
1445 Chawwâl 11

ഇമാമിന്റെ മറവി

മുഫീദ്‌


? ജമാഅത്ത് നമസ്‌കാരത്തില്‍ ഇമാമിനു മറവി സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ മഅ്മൂം ഉണര്‍ത്തിയ ശേഷവും ഇമാം അപ്രകാരം തുടരുന്നുവെങ്കില്‍ മഅ്മൂം ഇമാമിനെ പിന്തുടരേണ്ടതുണ്ടോ.
റബീഹ് റഹ്മാന്‍ കുന്നംകുളം
നമസ്‌കാരത്തില്‍ ഇമാമിന് മറവി സംഭവിച്ചാല്‍ പിന്നിലുള്ളവര്‍ അത് ഓര്‍മിപ്പിക്കണം. എന്നിട്ടും ഇമാം അതില്‍ തുടരുകയാണെങ്കില്‍ പിന്നിലുള്ളവര്‍ക്ക് അദ്ദേഹത്തെ പിരിയാം. നാലു കഴിഞ്ഞ് അഞ്ചാം റക്അത്തിലേക്ക് എഴുന്നേല്‍ക്കുന്ന ഇമാം, ഓര്‍മപ്പെടുത്തിയിട്ടും അഞ്ചില്‍ തുടരുകയാണെങ്കില്‍ പിന്നിലുള്ളവര്‍ നാല് കഴിഞ്ഞ് അവിടെ തന്നെ ഇരുന്നാല്‍ മതി. എന്നാല്‍ അവര്‍ നമസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നത് ഇമാം സലാം വീട്ടുമ്പോള്‍ അദ്ദേഹത്തോടൊപ്പമായിരിക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x