15 Monday
April 2024
2024 April 15
1445 Chawwâl 6

ബലി

സമദ് പനയപ്പിള്ളി


‘നാളെയാണ് ബലിപെരുന്നാള്‍’
അവള്‍ ഓര്‍മപ്പെടുത്തി.
പിന്നെ അവളും അയാളും ഒരു സ്വപ്‌നകാഴ്ചയിലേക്ക് കണ്ണ് പൂട്ടുകയായിരുന്നു. ആ സ്വപ്‌നത്തില്‍ അവളുടെ കഴുത്തില്‍ അയാളും അയാളുടെ കഴുത്തില്‍ അവളും കത്തി പായിക്കുന്നുണ്ടായിരുന്നു!
സ്വപ്‌നത്തില്‍ നിന്നുണര്‍ന്ന് അയാള്‍ അവളോട് പറഞ്ഞു, നാം നമ്മിലെ സ്വാര്‍ഥതയെയാണ് ബലി കഴിക്കേണ്ടതെന്ന്.
പിന്നെ സ്വാര്‍ഥതയുടെ ചുവരുകളില്ലാത്ത ഒരു ലോകത്തേക്ക് കൈകോര്‍ത്ത് നടക്കുകയായിരുന്നു അവര്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x